ചെങ്കൊടിയേന്തി ചെങ്ങന്നൂർ

വിവാദങ്ങൾക്കിടയിൽ സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പ്രവചിച്ച ചെങ്ങന്നൂരിൽ, യുഡിഎഫ് കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് റെക്കോഡ് ഭൂരിപക്ഷത്തിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. ഏഴായിരത്തോളം വോട്ടുകള്‍ക്കാണ് സജി ചെറിയാന്‍ മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന മാന്നാര്‍ പഞ്ചായത്തില്‍ 2429 വോട്ടുകളാണ് സജി ചെറിയാന് ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 8126 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന് 5697 വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ളയ്ക്ക് 4117 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ എന്‍.ഡി.എയ്ക്ക് 5236 വോട്ടുകള്‍ ഇവിടെ ലഭിച്ചിരുന്നു. മൂന്നാമതായി എണ്ണുന്ന തിരുവവണ്ടൂര്‍ പഞ്ചായത്തിലും എല്‍.ഡി.എഫിനാണ് മുന്‍തൂക്കം.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 13 റൗണ്ടുകളിലായി വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. 28നായിരുന്നു വോട്ടെടുപ്പ്. 199340 വോട്ടര്‍മാരില്‍ 1,51,977 പേര്‍ (76.25 ശതമാനം) വോട്ട് രേഖപ്പെടുത്തി. 2016 നേക്കാള്‍ 6,479 വോട്ടുകളാണ് വര്‍ദ്ധിച്ചത്.

error: Content is protected !!