കെവിന്റെ കൊലപാതകം : ഭാര്യയുടെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് പോലീസ്

ക്വട്ടേഷൻ സംഘം കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നീനുവിന്‍റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് പോലീസ്. മാതാപിതാക്കൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

പരീക്ഷയ്ക്ക് എന്നും പറഞ്ഞ് കോട്ടയത്തേക്കു പോയ നീനു ചാക്കോയെ തിരികെ കൊണ്ടുവരാൻ വാഹനം വേണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് നിയാസിന്‍റെ വീട്ടിലെത്തിയത് മാതാപിതാക്കളും സഹോദരനുമാണെന്ന് പോലീസ് പറഞ്ഞു.

ഇതിനിടെ സഹോദരൻ സാനു ചാക്കോയെ പിടികൂടാൻ പോലീസ് തെരച്ചിൽ ഊർജിതമാക്കി. ശനിയാഴ്ച തിരുവനന്തപുരത്തെ ഭാര്യവീട്ടിൽ സാനു എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇവിടെ പോലീസ് തെരച്ചിൽ നടത്തുകയും ചെയ്തു.

പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായുള്ള സൂചനയെ തുടർന്ന് പോലീസ് ഇവിടേക്കും തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

error: Content is protected !!