തനിക്ക് സുരക്ഷ ഒരുക്കാന്‍ വേണ്ടിയാണ് കൊല്ലപ്പെട്ട കെവിന്റെ തിരോധാനം അന്വേഷിക്കാതിരുന്നതെന്ന ആരോപണം ; പിണറായി വിജയന്റെ മറുപടി

മുഖ്യമന്ത്രിക്ക് സംരക്ഷം ഒരുക്കിയതുകൊണ്ടാണ് കൊലപതാകമെന്നത് ദൗര്‍ഭാഗ്യകരമാണ്. സാധാരണ ഗതിയില്‍ മുഖ്യമന്ത്രിക്ക് സെക്യൂരിറ്റി ഒരുക്കുന്നത് പ്രത്യേക ടീമാണ് അല്ലാതെ എസ്‌ഐ അല്ലെന്നും ഗാന്ധി നഗര്‍ പൊലീസിനെക്കുറിച്ചുള്ള ആക്ഷേപത്തില്‍ പിണറായി വ്യക്തമാക്കി.

കെവിന്റെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും. കേസിന്റെ അന്വേഷണത്തിന് സ്‌പെഷല്‍ ടീമിനെ നിയോഗിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. കുറ്റവാളികളെ വലിയ താമസമില്ലാതെ പിടികൂടാന്‍ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചത് അതീവ ഗൗരവത്തോടെ അന്വേഷിക്കും ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

error: Content is protected !!