പയ്യന്നൂരിൽ വാഹനാപകടം : ഒരാൾ മരിച്ചു

കരിവെള്ളൂർ ഓണക്കുന്നിലാണ് സ്ക്കുട്ടറുകൾ കൂട്ടിയിടിച്ച് അപകടം നടന്നത്. ഇന്നലെ രാത്രി 10.15 ഓടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു മറ്റൊരാളെ ഗുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പയ്യന്നൂർ കണ്ടങ്കാളി സ്വദേശിയും കരിവെള്ളൂർ ഓലാട്ട് താമസിക്കുന്ന എടാടൻ വിനോദ് (47) ആണ് മരിച്ചത്. ഭാര്യ: ഷീബ, മക്കൾ സാന്ത്വന, സാന്ദ്ര. അപകടത്തിൽപെട്ട രണ്ടാമത്തെ സ്കൂട്ടർ ഓടിച്ചിരുന്ന കരിവെള്ളൂർ ചെറുമൂല സ്വദേശി ശ്രീകാന്ത് പൊതുവാൾ(29) നെ ഗുരുതരമായ പരിക്കോടെ പരിയാരം മെഡിക്കൽ കോളെജിലെ ത്രിവ പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

error: Content is protected !!