നിപ്പാ വൈറസ് : ഒ​രാ​ൾ കൂ​ടി മ​രി​ച്ചു

നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് പാ​ലാ​ഴി വ​ട​ക്കേ​നാ​രാ​ത്ത് ക​ലാ​വാ​ണി​ഭം പ​റ​മ്പ് സു​രേ​ഷി​ന്‍റെ മ​ക​ൻ അ​ബി​ൻ (26) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി.

ഓ​ട്ടോ​ഡ്രൈ​വ​റാ​യ അ​ബി​ന്‍റെ ബ​ന്ധു​വീ​ട് പേ​രാ​മ്പ്ര​യി​ലു​ണ്ട്. ഇ​വി​ടെ​പോ​യ​പ്പോ​ൾ പ്ര​ദേ​ശ​ത്തു​ള്ള ചി​ല​രെ​യും​കൊ​ണ്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​യി​ട്ടു​ണ്ടെ​ന്നും അ​ങ്ങ​നെ​യാ​വും രോ​ഗം പ​ക​ർ​ന്നി​ട്ടു​ണ്ടാ​കു​ക​യെ​ന്നു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്.

പ്പ ​വൈ​റ​സ് ബാ​ധ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ഒ​മ്പ​ത് പേ​രെ കൂ​ടി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള​ട​ക്കം 175 പേ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് നേ​ര​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ അ​റി​യി​ച്ചി​രു​ന്നു.

error: Content is protected !!