നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം ; എസ് പി യെ സ്ഥലം മാറ്റി

നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മേല്‍നോട്ട ചുമതലയില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ കോട്ടയം എസ് പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റി. പകരം നിയമനം നല്‍കിയിട്ടില്ല. ഹരിശങ്കറിനെ കോട്ടയം ജില്ലയുടെ പുതിയ എസ്പിയായി നിയമിക്കാനുള്ള ശുപാര്‍ശ ഡിജിപി സര്‍ക്കാരിന് നല്‍കി. ഇദ്ദേഹത്തിനെ ഉടന്‍ കോട്ടയം എസ്പിയായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ കോട്ടയത്ത് മാര്‍ച്ച് നടത്തുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധി നഗര്‍ സ്റ്റേഷന് ഉപരോധിക്കുകയാണ്. ബിജെപിയും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.

error: Content is protected !!