ഗവർണർ പദവി വേണ്ട : നേതൃത്വത്തെ ആശങ്കയിലാക്കി കുമ്മനം

മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് വെളിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷ്ന്‍ കുമ്മനം രാജശേഖരന്‍. ഈക്കാര്യം കേന്ദ്ര നേതാക്കളെ നേരില്‍ക്കണ്ട് അറിയിച്ചു. ഒരു സഥാനവും മോഹിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാല്‍ രാഷ്ട്രപതിയുടെ ഉത്തരവ് നിരസിക്കില്ലെന്നും സൂചന നല്‍കുന്നുണ്ട്. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് കുമ്മനത്തെ മിസോറാം ഗവര്‍ണാറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കിയത്.

error: Content is protected !!