ഗവര്‍ണര്‍ പദവി വെല്ലുവിളിയായി ഏറ്റെടുക്കുന്നു : കുമ്മനം

ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ കുമ്മനം രാജസേഖരന്‍ വിസമ്മതിച്ചു എന്ന വാര്‍ത്തകള്‍ക്കിടെയാണ്,പഞ്ചായത്ത് മെമ്പര്‍ പോലും ആയിട്ടില്ലാത്ത താന്‍ ഗവര്‍ണര്‍ പദവി ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്ന് കുമ്മനം രാജസേഖരന്‍ പറഞ്ഞത്. സമരം ചെയ്യാനും ഒരു ഗവര്‍ണര്‍ ആയി പ്രവര്‍ത്തിക്കാനും അറിയാം എന്ന് തെളിയിക്കേണ്ടത് ഇനി എന്റെ കടമയാണ്. തന്നെ ഗവര്‍ണറായി നിയമിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ട്. താന്‍ ചെയ്ത സേവനങ്ങള്‍ കണ്ടറിഞ്ഞാകാം ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തിപരിചയം മുതല്‍കൂട്ടായി. പൊതുപ്രവര്‍ത്തന ജീവിതത്തില്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും കുമ്മനം പറഞ്ഞു.

ഗവര്‍ണര്‍ പദവി ലഭിച്ചത് കൃത്യമായ സമയത്തല്ല എന്ന അഭിപ്രായം ഇല്ല. കേരളത്തിലെ വിഷയങ്ങളില്‍ കേന്ദ്രത്തിന് ഉള്ള ശ്രദ്ധയും താല്‍പര്യവും കൂടി ആണ് തനിക്ക് ഈ പദവി ലഭിച്ചതിലൂടെ തെളിയുന്നത്. എന്റെ പദവി കേരളത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ഒരിക്കലും ബാധിക്കില്ല. ഈ സ്ഥാനം ഏല്‍ക്കാന്‍ എനിക്ക് വൈമുഖ്യം ഇല്ല. ഗവര്‍ണര്‍ എന്ന പദവി സംബന്ധിച്ച് എനിക്ക് ഒരു സൂചനയും ഇല്ലായിരുന്നു. എത്ര രൂക്ഷ വിമര്‍ശനമായി വരുന്നവരുടെ മുമ്പിലും താന്‍ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരിച്ച ഉത്തരാവദിത്വം ആണ്. മിസോറാം ഏറെ മുന്നേറേണ്ട സംസ്ഥാനം ആണ്. പൊതുപ്രവര്‍ത്തനം പഞ്ചവത്സര പദ്ധതി പോലെ ഉള്ള ഒന്നല്ല, എല്ലാം തുടര്‍ന്ന് കൊണ്ടിരിക്കുന്ന ജനസേവനം ആണ്. ഗവര്‍ണര്‍ പദവിയും അതുപോലെ തന്നെ. സജീവ രാഷ്ട്രീയം ഒഴിവാക്കേണ്ടി വരുന്നതില്‍ ദുഃഖം ഒന്നും ഇല്ല. രാഷ്ട്രീയം എന്നാല്‍ ജനസേവനം ആണ്. ഇതും ജനസേവനം ആണെന്ന് കുമ്മനം വ്യക്തമാക്കി.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മി​സോ​റാം ഗ​വ​ർ​ണ​റാ​യി ചൊ​വ്വാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.15ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. റി​ട്ട​യേ​ഡ് ല​ഫ്. ജ​ന​റ​ൽ നി​ർ​ഭ​യ് ശ​ർ​മ​യു​ടെ പി​ൻ​ഗാ​മി​യ​യാ​ണ് കു​മ്മ​നം ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.നി​ർ​ഭ​യ് ശ​ർ​മ​യു​ടെ കാ​ലാ​വ​ധി ഇ​ന്ന് പൂ​ർ​ത്തി​യാ​കും.

error: Content is protected !!