എസ് എഫ് ഐ ജില്ലാ സമ്മേളനത്തിന് വേണ്ടി പരീക്ഷ മാറ്റിയ സംഭവം കെ എസ് യു പ്രോ വൈസ് ചാൻസിലറെ ഉപരോധിച്ചു.

എസ് എഫ് ഐ ജില്ലാ സമ്മേളനത്തിനു വേണ്ടി സർവകലാശാല പരീക്ഷകൾ മാറ്റിയ വിഷയത്തിൽ പ്രൊ വൈസ് ചാൻസലർ ഡോ. പി.ടി രവീന്ദ്രനെ കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.ഉപരോധത്തെ തുടർന്ന് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പരീക്ഷ മാറ്റാൻ ഇടയായ സാഹചര്യവും ബാഹ്യ ഇടപെടലുകളും സoമ്പന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ,വെള്ളിയാഴ്ച്ച വൈസ് ചാൻസലർ കണ്ണൂരിൽ എത്തിയ ശേഷം വിശദാംശങ്ങൾ നേരിട്ട് അറിയിക്കുമെന്നും രേഖാമൂലമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

ഉപരോധസമരത്തിന് കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.മുഹമദ് ഷമ്മാസ്, ഷിബിൻ ഷിബു, ഫർഹാൻ മുണ്ടേരി , നവനീത് നാരായണൻ, അൻസിൽ വാഴപ്പള്ളിൽ ,റനീസ്.വി .കെ, നബീൽ വളപട്ടണം, അക്ഷയ് ചൊക്ലി, പ്രയാഗ്.പി.സി എന്നിവർ നേതൃത്വം നൽകി.

error: Content is protected !!