കെവിന്റെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന്

കെവിന്റെ പോസ്റ്റ്മോർട്ടം ഇന്നു കോട്ടയം മെഡിക്കൽ കോളജിൽ നടക്കും. ആർഡിഒയുടെയും മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്ടറുടെയും സാന്നിധ്യത്തില്‍ വേണം പോസ്റ്റ്മോർട്ടം എന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികളെല്ലാം വിഡിയോയിൽ പകർത്തണമെന്നും ആവശ്യമുണ്ട്. മൃതദേഹം ഇന്നുച്ചയ്ക്കു 12 മണിയോടെ നട്ടാശേരിയിലെ കെവിന്റെ വീട്ടിലെത്തിക്കും. പൊതുദർശനത്തിനു ശേഷം വൈകിട്ടു മൂന്നിനു നല്ലിടയൻ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

അതിനിടെ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നൽകി. പ്രതികൾ വിദേശത്തേക്കു കടക്കുന്നതു തടയുകയാണു ലക്ഷ്യം. തെന്മല സ്വദേശി നീനുവിന്റെ സഹോദരൻ സാനു ചാക്കോ ഉൾപ്പെടെ 10 പേരാണു കേസിൽ പ്രതികളായുള്ളത്. മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. കെവിന്റേത് ദുരഭിമാനക്കൊലയായി വിലയിരുത്തിയ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഡിജിപി ലോക്നാഥ് ബെഹ്റയോട് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!