കെവിന്റെ കൊലപാതകം: രണ്ട് പേര്‍കൂടി അറസ്റ്റില്‍

കോട്ടയത്തെ ദുരഭിമാന കേസിൽ രണ്ടു പ്രതികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ. കെവിനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിലുണ്ടായിരുന്ന രണ്ടു പേരാണ് തിരുനൽവേലിയിൽ അറസ്റ്റിലായത്. ഇടമൺ നിഷാന മൻസിലിൽ നിയാസ് (23), റിയാസ് മൻസിലിൽ റിയാസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ ഇടമൺ -34 യൂണിറ്റ് സെക്രട്ടറിയാണ് നിയാസ്.

കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളിൽ ഒന്ന് ഓടിച്ചത് നിയാസാണെന്നു സൂചന. എന്നാൽ സംഭവത്തിൽ ഇടപെട്ടതിനെത്തുടർന്ന് ഇയാളെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു രാവിലെ പുറത്താക്കിയിരുന്നു.കേസിൽ നീനുവിന്റെ സഹോദരൻ ഷാനു ഉൾപ്പെടെ 10 പേരാണു പ്രതികളായുള്ളത്. ഇഷാൻ എന്നയാളാണു നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

error: Content is protected !!