കെവിന്റെ കൊലപാതകം: പോലീസിന്റെപങ്ക് വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്.
കെവിന്റെ കൊലപാതകത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്. അന്വേഷണം അട്ടിമറിച്ചത് ഗാന്ധിനഗർ എഎസ്ഐ ബിജുവാണെന്ന് റിപ്പോർട്ട് പറയുന്നു. തട്ടിക്കൊണ്ടുപോകൽ പൂഴ്ത്തിയത് ബിജുവാണ്. കെവിനെ തട്ടിക്കൊണ്ടുപോയ ഉടനെ സംഭവം പോലീസ് അറിഞ്ഞു.
ബിജു പ്രതികളുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചു. രാവിലെ ആറിന് സംസാരിച്ചപ്പോൾ കെവിൻ രക്ഷപെട്ടതായി ഷാനു പറഞ്ഞു. ഞായറാഴ്ച പുലർച്ചെ ബിജു മാന്നാനത്ത് എത്തി. എങ്കിലും ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചില്ല. എസ്ഐ ഷിബു വിവരം അറിയുന്നത് ഞായറാഴ്ച രാവിലെ ഒമ്പതിനാണ്. എന്നാൽ അദ്ദേഹം ഗൗരവം മനസിലാക്കാതെ കുടുംബ പ്രശ്നമാക്കി മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി റേഞ്ച് ഐജി വിയജ് സാഖറേയാണ് റിപ്പോർട്ട് തയാറാക്കിയത്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. ഇതിന്മേല് നടപടിക്ക് ഉടന്‍ ശിപാര്‍ശ ചെയ്യും. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് വിവരം.