കെവിൻ കൊലപാതക കേസ് :രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ സംഘടന നടപടി

കെവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നടപടി. ഡിവൈഎഫ്ഐ തെൻമല യൂണിറ്റ് സെക്രട്ടറി നിയാസ്, കേസിൽ പിടിയിലായ ഇഷാൻ എന്നിവരെയാണ് പുറത്താക്കിയത്.

കേസുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരേയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നും യഥാർഥ പ്രതികൾ പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്നും ഡിവൈഎഫ്ഐ ജില്ലാ ഘടകം അറിയിച്ചു.

നേരത്തേ, സിപിഎം ജില്ലാ സെക്രട്ടറി കെ.എൻ. ബാലഗോപാലൻ കേസിൽ ഡിവൈഎഫ്ഐക്കാർക്ക് പങ്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രവർത്തകർക്കെതിരേ ഡിവൈഎഫ്ഐ നടപടിയെടുത്തത്.

error: Content is protected !!