ഇരിങ്ങാലക്കുടയിൽ കുടുംബനാഥനെ ഗുണ്ടകൾ വീടുകയറി ആക്രമിച്ച് വെട്ടിക്കൊന്നു

ഇരിങ്ങാലക്കുടയിൽ കുടുംബനാഥനെ ഗുണ്ടകൾ വീടുകയറി ആക്രമിച്ച് വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട സ്വദേശി കനാൽ ബെയ്സിൽ മോദിച്ചാൽ വീട്ടിൽ വിജയനാണ് (58) കൊല്ലപ്പെട്ടത്. വിജയന്റെ മകൻ വിനീതിനെ അന്വേഷിച്ചെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. മകനെ കിട്ടാത്തതിനാൽ അച്ഛനെ കൊല്ലുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. മൂന്നു ബൈക്കുകളിലായാണ് അക്രമിസംഘം എത്തിയത്. ഭാര്യ അംബിക, അമ്മ കൗസല്യ എന്നിവർക്കും പരുക്കേറ്റു. കെഎസ്ഇയിലെ ജീവനക്കാരനാണു മരിച്ച വിജയൻ.

ചുണ്ണാമ്പ് നിലത്ത് പോയതുമായി ബന്ധപ്പെട്ടു വിജയന്റെ മകനും കാട്ടൂർ സ്വദേശികളുമായി ഉണ്ടായ തർക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

You may have missed

error: Content is protected !!