നിപ്പാ വൈറസ് ബാധിക്കുന്നത് ബ്രോയിലര്‍ കോഴിയില്‍ നിന്നല്ല : ആരോഗ്യ വകുപ്പിന്റെ വിശദീകരണം

നിപ്പാ വൈറസ് ബാധ പടരുന്നത് വവ്വാലുകള്‍ അല്ലെന്ന് തെളിഞ്ഞതോടെയാണ്‌ നിപ്പയെക്കുറിച്ച് വലിയ രീതിയില്‍ വ്യാജ പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടന്നത്.ഏറ്റവുമൊടുവില്‍ നിപ്പായുടെ ഉറവിടം ബ്രോയിലര്‍ കോഴിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. വാട്‌സാപ്പിലാണ് വ്യാജ പ്രചരണ കൂടുതലായി നടക്കുന്നത്.

എന്നാല്‍ ഈ വ്യാജവാര്‍ത്തയ്ക്കെതിരെ ആരോഗ്യ വകുപ്പ് രംഗത്തെത്തി. നിപ്പ വൈറസ് പനി ബ്രോയിലര്‍ കോഴികളിലൂടെ പകരുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. കോഴിയിറച്ചി ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പിന്റേതല്ലെന്നും ഇത്തരം വാര്‍ത്തകള്‍ തള്ളിക്കളയണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടേതാണ് വാര്‍ത്താക്കുറിപ്പ്.

error: Content is protected !!