ഇന്ധന വില വീണ്ടും കൂടി
ഇന്ധന വിലയിൽ ഇന്നും നേരിയ വർധന. പെട്രോളിന് 12 പൈസ വർധിച്ച് 77.90 രൂപയും ഡീസലിന് 14 പൈസ വർധിച്ച് 70.34 രൂപയുമായി.
അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുറയ്ക്കില്ലെന്നാണ് കേന്ദ്രനിലപാട്. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും ധനസെക്രട്ടറി ഹസ്മുഖ് അധിയയും ഇക്കാര്യം തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഒരുലിറ്റർ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ് കേന്ദ്രം ഈടാക്കുന്നത്.