ഇശൽ രാവിലലിഞ്ഞ് എരഞ്ഞോളി.
എരഞ്ഞോളി: മാപ്പിളപ്പാട്ടിന്റെ ഇശലുകളിൽ അലിഞ്ഞു എരഞ്ഞോളി മഹോത്സവത്തിന്റെ രണ്ടാം ദിനം. മാപ്പിളപ്പാട്ട് ഗായകരായ തൻസീർ കൂത്തുപറമ്പും മുഹമ്മദ് മമ്മാലിയും ചേർന്ന് അവതരിപ്പിച്ച ഇശൽ രാവിൽ മനം നിറഞ്ഞാണ്മഹോത്സവത്തിന് എത്തിയവർ മടങ്ങിയത്. ചക്കകൊണ്ട് ഉള്ള പതിനെട്ടോളം വിഭവങ്ങളുടെ പ്രദര്ശനമായിരുന്നു രണ്ടാം ദിനം എരഞ്ഞോളി മഹോത്സവത്തിന്റെ പ്രധാന ആകർഷണം. വൈകുന്നേരം നടന്ന സിനിമാഗാനാലാപന മത്സരം പങ്കാളിത്തവും നിലവാരവും കൊണ്ട് മികച്ചു നിന്നു.
മൂന്നാം ദിവസമായ നാളെ ചിത്രരചന,പുഞ്ചിരി മത്സരങ്ങൾ നടക്കും.തുടർന്ന് കോമഡി ഉത്സവം മെഗാ ഷോ അരങ്ങേറും.