കടയില്‍ പോയ ആറു വയസ്സുകാരിയെ യുവാവ് ബലാല്‍സംഘം ചെയ്തു

ഒഡീഷയിൽ കടയിൽ നിന്ന് ബിസ്ക്കറ്റ് വാങ്ങാൻ പോയ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി. കട്ടക്ക് ജില്ലയിലാണ് സംഭവം. ബലാത്സംഘം ചെയ്ത ശേഷം കുട്ടിയെ സ്കൂൾ ക്യാംപസിനകത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ കുട്ടിയുടെ അയല്‍വാസിയായ ഇരുപത്തഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് മുഷ്താഖ് എന്ന യുവാവാണ് പിടിയിലായത്.

ക്രൂര പീഡനമാണ് കുട്ടി നേരിട്ടതെന്നാണ് ആശുപത്രിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ട്. തലയ്ക്കും മുഖത്തും നെഞ്ചിലും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റിട്ടിട്ടുണ്ട്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. വിവിധ വകുപ്പുകളിൽ നിന്നുള്ള 13 ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പെൺകുട്ടി.

പവര്‍കട്ടുള്ളപ്പോഴാണ് ഇരുട്ടിന്‍റെ മറവിൽ ആറുവയസ്സുകാരി ക്രൂരതയ്ക്കിരയായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച്ച ഒഡീഷയിൽ നാലു വയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത അയൽവാസിയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 30 വയസ്സുകാരനും ബലാത്സംഗം ചെയ്തിരുന്നു.

error: Content is protected !!