കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത; മല്‍സ്യ തൊഴിലാളികള്‍ കടലിൽ പോകരുതെന്ന്‍ നിർദ്ദേശം

കേരളത്തിൻ തീരപ്രദേശങ്ങളിൽ നാളെ രാത്രി വരെ കൂറ്റൻ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം. ദേശീയ സമുദ്ര ഗവേഷണകേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. സമുദ്ര നിരപ്പിൽ നിന്നും അഞ്ച് അടിമുതൽ 7 അടിവരെ തിരമാലകൾ ഉയരുമെന്നാണ് അറിയിപ്പ്. കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും ശംഖുമുഖം കടപ്പുറത്തേക്ക് വിനോദ സഞ്ചാരികൾ പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഉത്തരവിട്ടു.

error: Content is protected !!