5ജി നെറ്റ്‌വർക്കുമായി ജിയോ
ഉപഭോക്താക്കളെ ഞെട്ടിച്ചു കൊണ്ടാണ് ജിയോ ഇന്ത്യയില്‍ തുടക്കം കുറിച്ചത്. അന്നുമുതലിന്നോളം പുതിയ ഓഫറുകളുമായി ജിയോ ഉപഭോക്താക്കളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. റിലയൻസ് ജിയോ 5ജി നെറ്റ്‌വർക്ക് കൊണ്ടുവരുന്നതിന്റെ മുന്നോടിയായി മറ്റൊരു അതിവേഗ നെറ്റ്‌വർക്ക് സംവിധാനം പരീക്ഷിക്കുന്നു. ഐപിഎൽ 2018 നടക്കുന്ന സ്റ്റേഡിയങ്ങളിലാണ് പ്രി–5ജി എന്നറിയപ്പെടുന്ന മിമോ (Multiple-Input Multiple-Output) ടെക്നോളജി അവതരിപ്പിച്ചത്.
മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ സ്റ്റേഡിയങ്ങളിലാണ് മിമോ പരീക്ഷിക്കുന്നത്. ഈ സ്റ്റേഡിയങ്ങളിൽ ഏപ്രിൽ ഏഴു മുതൽ മേയ് 27 വരെ മിമോ, 4ജി ഇനോഡ്ബിഎസ്, മറ്റു വൈഫൈ നെറ്റ്‍വർക്കുകൾ ലഭിക്കുമെന്ന് ജിയോ അറിയിച്ചു.
ജിയോയ്ക്ക് പുറമെ എയർടെൽ, വോഡഫോൺ ഇന്ത്യ, ഐഡിയ സെല്ലുലാർ എന്നീ കമ്പനികളും മിമോ ടെക്നോളജി നടപ്പിലാക്കാൻ പോകുകയാണ്. എയർടെൽ ഇപ്പോൾ തന്നെ മുംബൈയിൽ മിമോ വ്യാപകമായി പരീക്ഷിക്കുന്നുണ്ട്. 2020 അവസാനത്തോടെ ടെലികോം കമ്പനികളെല്ലാം മിമോയിലേക്ക് മാറുമെന്നാണ് കരുതുന്നത്.
കൊൽക്കത്തയിലും ബെംഗളൂരുവിലും മിമോ ടെക്നോളജി വിന്യസിക്കാനും എയർടെല്ലിന് പദ്ധതിയുണ്ട്. ഒന്നിൽ കൂടുതൽ ട്രാന്‍സ്മിറ്ററുകള്‍ വഴി കൂടുതല്‍ ഡേറ്റ കൈമാറ്റം ചെയ്യാന്‍ ശേഷിയുള്ള സാങ്കേതികവിദ്യയാണ് മൾട്ടിപ്പിൾ മൾട്ടി ഇൻപുട്ട് മൾട്ടിപ്പിൾ ഔട്ട്പുട്ട് (മിമോ). മിമോയുടെ നിലവിലുള്ള നെറ്റ്‌വർക്ക് സിഗ്നല്‍ ശേഷി 30MHz നേക്കാൾ അഞ്ചിരിട്ടി ശേഷിയുണ്ട്.
അതായത് നിലവിലെ 4ജി നെറ്റ്‌വര്‍ക്കിനേക്കാൾ അഞ്ചു മുതല്‍ ഏഴ് ഇരട്ടിയോളം അധിക വേഗത്തിലാണ് മിമോ ടെക്നോളജി വഴി ഡാറ്റാ കൈമാറ്റം ചെയ്യുന്നത്. 5ജി വരുന്നതിനു തൊട്ടു മുൻപെയുള്ള അതിവേഗ നെറ്റ്‌വർക്കാണ് മിമോ.