മാര്‍ത്താണ്ഡം കായലിലെ നിര്‍മ്മാണങ്ങള്‍ പൊളിച്ച് മാറ്റി

മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മ്മാണങ്ങള്‍ തോമസ് ചാണ്ടിയുടെ കമ്പനി പൊളിച്ചുമാറ്റി. നാലേക്കറിലേറെ സ്ഥലത്തായി സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ രാത്രിക്ക് രാത്രി കമ്പനി പൊളിച്ചു മാറ്റുകയായിരുന്നു.

കര്‍ഷകരുടെ ഭൂമി വാങ്ങിയും കായല്‍ കൈയേറിയും ആണ് ഇവിടെ തോമസ് ചാണ്ടി നിയമലംഘിച്ചുള്ള നിര്‍മ്മാണപ്രവൃത്തികള്‍ നടത്തിയത്. ഇവിടെ മണ്ണിട്ട് നികത്തിയ പാടം പൂര്‍വസ്ഥിതിയിലാക്കാനും ഇതിനോടകം തോമസ് ചാണ്ടി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!