അവാര്‍ഡിന്‍റെ നിറവില്‍ ഇന്ദ്രന്‍സും പാര്‍വ്വതിയും

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ആളൊരുക്കം എന്നാ സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിനു അവാര്‍ഡ്‌ നേടിക്കൊടുത്തത്. മികച്ച നടിയായി പാര്‍വതിയെയും ജൂറി തെരഞ്ഞെടുത്തു. ടേക്ക് ഓഫിലെ കഥാപാത്രത്തിനാണ് അവാര്‍ഡ്‌. ഈ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍.

110 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ഒരു സ്ത്രീ സംവിധായിക മാത്രം 58 പുതുമുഖ സംവിധായകരും. ചിത്രങ്ങള്‍ക്ക് 78 ശതമാനം പേരും ആദ്യമായി സംസ്ഥാന പുരസ്‌ക്കാരം നേടുന്നവര്‍ 37ല്‍ 28 പുരസ്‌ക്കാരങ്ങളും പുതുമുഖങ്ങള്‍ക്കാണെന്ന് സാംസ്ക്കാരിക മന്ത്രി ഏ.കെ. ബാലന്‍ പറഞ്ഞു.

അതീവ രഹസ്യമായാണ് ഇക്കുറി പുരസ്കാര നിര്‍ണയ നടപടികള്‍ ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ചത്. മത്സര രംഗത്തുള്ള 110 സിനിമകളും ആദ്യ ഘട്ടത്തിൽ ജൂറി അംഗങ്ങൾ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു കണ്ടു. ഇതിൽ മികച്ച 20–21 സിനിമകൾ എല്ലാവരും ചേർന്നു വീണ്ടും കണ്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നിശ്ചയിച്ചത്. സിനിമകളുടെ സ്ക്രീനിങ് കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിൽ അതീവ രഹസ്യമായാണു നടത്തിയത്.

അവാർഡ് വിവരം ചോരാനിടയുള്ളതിനാൽ കഴിഞ്ഞ രണ്ടു ദിവസമായി ജൂറി അംഗങ്ങൾക്കു മൊബൈൽ ഫോണും വാട്സാപ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുമെല്ലാം വിലക്കി. കിൻഫ്രയിലും ജൂറി അംഗങ്ങളുടെ താമസ സ്ഥലത്തും സന്ദർശകരെയും വിലക്കി. അക്കാദമിയുടെ ഭാരവാഹികള്‍ വരെ ആശയവിനിമയങ്ങളില്‍നിന്നു വിട്ടുനിന്നു.

പുരസ്കാരങ്ങള്‍

മികച്ച ചിത്രം: ഒറ്റമുറി വെളിച്ചം
മികച്ച രണ്ടാമത്തെ കഥാചിത്രം- ഏദൻ
മികച്ച സംവിധായകൻ- ലിജോ ജോസ് പല്ലിശ്ശേരി
മികച്ച നടൻ- ഇന്ദ്രൻസ്
മികച്ച നടി- പാര്‍വതി
മികച്ച ബാലതാരം- മാസ്റ്റര്‍ അഭിനന്ദ്

മികച്ച തിരക്കഥാകൃത്ത്- സജീവ് പാഴൂര്‍
മികച്ച ഗാനരചയിതാവ്- പ്രഭാ വര്‍മ്മ
മികച്ച സംഗീത സംവിധായകൻ- എം കെ അര്‍ജുൻ
മികച്ച ഗായിക- സിതാര കൃഷ്‍ണകുമാര്‍
മികച്ച കലാസംവിധായകൻ- സന്തോഷ് രാമൻ

മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)

error: Content is protected !!