തന്റെ മരണം ആഗ്രഹിക്കുന്ന മാധ്യമ പ്രവർത്തകരാണ് ആരോഗ്യ പ്രശ്നമുണ്ടെന്ന വാർത്ത പ്രചരിപ്പിക്കുന്നത്; പിണറായി വിജയന്‍

എന്റെ മരണം കൊതിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുണ്ടെന്നും അവരാണ് തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇത് സാധാരണ പരിശോധനയാണ് .15 വര്‍ഷമായി ഈ പരിശോധന നടത്തുന്നു. മറ്റ് യാതൊരു പ്രശ്‌നവും എന്റെ ആരോഗ്യത്തിനില്ല. ഒരിക്കല്‍ താന്‍ തിരുവനന്തപുരത്തെ എകെജി സെന്ററിലേക്ക് പോവുമ്‌ബോള്‍ എകെജി സെന്ററിനു മുന്നില്‍ ഒരാള്‍ ഇരിക്കുന്നു.അയാള്‍ അടുത്ത സുഹൃത്തുക്കളോട് പറയുകയാണ് എത്രയാളുകള്‍ വാഹനമിടിച്ച് മരിക്കുന്നുണ്ട് ഇവന്‍ മരിക്കുന്നില്ലല്ലോ എന്ന്. അങ്ങനെ ചില വികാരക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. അവര്‍ ചമച്ച വാര്‍ത്തയാണിത്’.

അങ്ങനെയുള്ള ആളുകളുടെ ആഗ്രങ്ങളാണ് പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറഞ്ഞെന്ന വാര്‍ത്ത്. അങ്ങനെ ആഗ്രഹിച്ചതു കൊണ്ട് മാത്രം ഒരു മനുഷ്യന് അങ്ങനെ സംഭവിക്കില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അപ്പോളോ ആശുപത്രിയിലെ ചികിത്‌സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും 15 വര്‍ഷമായി നടത്തുന്ന സാധാരണ ചെക്കപ്പാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!