പി.ജയരാജനെ അപായപ്പെടുത്തുമെന്ന് റിപ്പോർട്ട്: സുരക്ഷ വർധിപ്പിക്കാൻ നിർദ്ദേശം

സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്. ജയരാജനെ വധിക്കാന്‍ ഒരു സംഘമാളുകള്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രനൂബ് ഉള്‍പ്പടെയുള്ള ബിജെപി- ആര്‍എസ്എസ് സംഘമാണ് ഇതിന് പിന്നിലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കതിരൂര്‍ മനോജ്, ധര്‍മടത്തെ രമിത്ത് വധങ്ങളിലുള്ള പ്രതികാരമാണ് ക്വട്ടേഷന് പിന്നിലുള്ളതെന്നും പൊലീസ് പറഞ്ഞു. ഭീഷണിയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി എല്ലാ സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശം അയച്ചിട്ടുണ്ട്.

നിലവില്‍ വാളാങ്കിച്ചാല്‍ മോഹനന്‍ വധത്തെ തുടര്‍ന്ന് ഒളിവിലാണ് പ്രനൂബ്. കണ്ണൂരിലെ പ്രധാനപ്പെട്ട പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ ജില്ലയില്‍ ജയരാജന്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസിന്റെ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നിലവില്‍ രണ്ട് ഗണ്‍മാന്മാരാണ് ജയരാജന് സുരക്ഷ ഒരുക്കുന്നത്. ഇത് വര്‍ധിപ്പിക്കാനും നീക്കമുണ്ട്.

error: Content is protected !!