ജസ്റ്റിസ് ലോയയുടെ മരണത്തിൽ പുനരന്വേഷണം അനിവാര്യമെന്ന് പ്രശാന്ത് ഭൂഷൺ
ജസ്റ്റിസ് ലോയയുടെ മരണത്തിൽ പുനരന്വേഷണം അനിവാര്യമെന്ന് പ്രശാന്ത് ഭൂഷൺ. ലോയ തങ്ങിയ രവി ഭവൻ ഗസ്റ്റ് ഹൗസ് ജീവനക്കാരുടെ മൊഴി ഗൗരവമേറിയതെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. 17 ജീവനക്കാർ ലോയയ്ക്ക് നെഞ്ചുവേദന ഉണ്ടായ കാര്യം അറിഞ്ഞില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. മൂന്നു ജഡ്ജിമാർ ഒരു മുറിയിലായിരുന്നു താമസം എന്ന കാര്യം ജീവനക്കാർ ആരും സ്ഥിരീകരിക്കാത്തതും സംശയം കൂട്ടുന്നുവെന്നും പ്രശാന്ത് ഭൂഷൺ.