പങ്കാളി ശകാരിക്കുമെന്ന ഭയം നിങ്ങളെ പിന്തുടരുന്നുണ്ടോ??

പങ്കാളികൾ നിങ്ങളെ ശകാരിക്കുമെന്ന ഭയം നിങ്ങളെ പിന്തുടരുന്നുണ്ടോ? എന്നാൽ അത്​ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും രണ്ട്​ തരത്തിലും ബാധിച്ചേക്കും. ഇൗ ഭയം നിങ്ങളുടെ പ്രണയത്തിന്‍റെയും പ്രതിബദ്ധതയുടെയും തോതിനെ സ്വാധീനിക്കുമെന്നാണ്​ പുതിയ പഠനങ്ങൾ. ഒന്നുകിൽ അവ ബന്ധത്തെ ശക്​തിപ്പെടുത്തും, അല്ലെങ്കിൽ അവസാനിപ്പിക്കുന്നതിൽ കലാശിക്കും.

ഇറ്റലിയിലെ വിറ്റസല്യൂട്​ സാൻ റഫേല സർവകലാശാലയിലെ ഗവേഷകരാണ്​ പഠനം നടത്തിയത്​. മോട്ടിവേഷൻ ആന്‍റ്​ ഇമോഷൻ എന്ന ജേണലിൽ ആണ്​ പഠനം പ്രസിദ്ധീകരിച്ചത്​. പ്രണയബന്ധത്തിൽ ഏർപ്പെട്ടവർ ഉൾപ്പെടെയുള്ളവരെ പങ്കാളികളാക്കിയാണ്​ പഠനം നടത്തിയത്​. രണ്ട്​ വിഭാഗമാക്കിയാണ്​ പഠനം നടത്തിയത്​.

ബന്ധം അവസാനിപ്പിക്കാൻ മിതമായ സാധ്യതയേയുള്ളൂ എന്നാണ്​ പഠനത്തിൽ പങ്കാളികളായവരുടെ പ്രതികരണങ്ങളിൽ നിന്ന്​ വ്യക്​തമായത്​. എന്നാൽ പ്രതിബദ്ധതയുടെ തോത്​ കൂടുതൽ വർധിച്ചതായും വ്യക്​തമായി.

error: Content is protected !!