നടിയെ ആക്രമിച്ച കേസ്; വിചാരണ തുടങ്ങി
നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് കോടതിയിലെത്തി. എട്ടാം പ്രതിയായ ദിലീപടക്കം മുഴുവൻ പ്രതികളോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.
നേരിട്ട് ഹാജരാകുമോ അതോ അവധിക്ക് അപേക്ഷ നൽകുമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ദിലീപിന്‍റെ അഭിഭാഷകർ അറിയിച്ചത്. എന്നാല്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് അഭിഭാഷകനൊപ്പം ദിലീപ് കോടതിയിലെത്തി.
പ്രാരംഭവാദത്തിനും കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനുമുളള തീയതി ഇന്ന് തീരമാനിക്കും. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.