ആംആദ്മി പാർടി എംഎൽഎമാരെ അയോഗ്യരാക്കിയ തീരുമാനം ഹൈക്കോടതി തള്ളി

ആംആദ്മി പാർടി എംഎൽഎമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ദില്ലി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തെറ്റെന്ന് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു.എംഎൽഎമാരുടെ ഭാഗം കേൾക്കാതെയാണ് തീരുമാനമെന്ന് ഹൈക്കോടതി വിലയിരുത്തി. ഇരട്ടപദവി പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

error: Content is protected !!