ഓഷോ രജനീഷാകാന്‍ ആമിര്‍ ഖാന്‍
ഓഷോ രജനീഷിന്റെ ജീവിതം സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ആമിര്‍ ഖാനായിരിക്കും ചിത്രത്തില്‍ ഓഷോ രജനീഷ് ആയി വേഷമിടുക എന്നാണ് റിപ്പോര്‍ട്ട്.
കരണ്‍ ജോഹര്‍ ആണ് ചിത്രം ഒരുക്കുന്നത്. രണ്‍വീര്‍ സിംഗ് നായകനാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അതേസമയം ആമിര്‍ ഖാൻ നായകനായി വലിയൊരു പ്രൊജകറ്റും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മഹാഭാരതം ആണ് ആമിര്‍ ഖാൻ നായകനായി ഒരുങ്ങുന്നത്. ചിത്രത്തില്‍ ശ്രീകൃഷ്‍ണനായിട്ടായിരിക്കും ആമിര്‍ ഖാൻ അഭിനയിക്കുക.സിനിമയുടെ നിര്‍മ്മാണത്തില്‍ റിലയൻസ് മേധാവി മുകേഷ് അംബാനിയും കൈകോര്‍ക്കുന്നുണ്ട്. 1000 കോടി രൂപയുടെ ബജറ്റിലായിരിക്കും ചിത്രം ഒരുങ്ങുക. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ പ്രമുഖര്‍ ചിത്രത്തിനായി ഒന്നിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.