ശുഹൈബ് വധം: നാളെ ജില്ലയിൽ കെ.എസ്.യു പഠിപ്പ് മുടക്ക്
മുൻ കെ.എസ്.യു ജില്ല നേതാവും യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സിക്രട്ടറി യുമായ ശുഹൈബ് എടയന്നൂരിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു നാളെ ജില്ലയിൽ പഠിപ്പ് മുടക്കും.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സി.പി.എം നേതൃത്വത്തിലുള്ള ഗുണ്ടാ ക്രിമിനൽ കൊട്ടേഷൻ സംഘങ്ങൾ നടത്തുന്ന അനധികൃത ഇടപെടലുകൾ അതീവ ഗൗരവകരമെന്ന് കെ . എസ് . യു കണ്ണൂർ ജില്ലാ കമ്മിറ്റി പറഞ്ഞു. കൊലപാതകങ്ങളും അക്രമങ്ങളും നടക്കുമ്പോൾ പോലീസ് നിഷ്ക്രിയമാണെന്നും സി പി ഐ എമ്മിന്റെ ആജ്ഞാനുവർത്തിയായി മാറിയ ജില്ലാ പോലീസ് മേധാവിയും. ജില്ലാ ഭരണകൂടവും ജില്ലയ്ക്ക് ബാധ്യതയായി മാറിയെന്നും കെ.എസ്.യു കുറ്റിപ്പെടുത്തി.