മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

മുലപ്പാലിന് വേണ്ടി കരഞ്ഞ ഒരു വയസായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ ദര്‍ ഗ്രാമത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. കേസില്‍ കുട്ടിയുടെ അമ്മയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ അരിവാളുകൊണ്ട് കഴുത്തറുത്താണ് യുവതി കൊലപ്പെടുത്തിയത്. സംഭവ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഉറക്കെ കരഞ്ഞിരുന്ന കുട്ടി പെട്ടെന്ന് കരച്ചില്‍ നിര്‍ത്തിയെന്നും യുവതി ഉടന്‍ തന്നെ പുറത്തേക്ക് പോകുന്നത് കണ്ടെന്നും അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. ബന്ധുവീട്ടിലേക്ക് പോയ യുവതിയുടെ കയ്യില്‍ കുഞ്ഞില്ലാത്തതില്‍ സംശയം തോന്നിയതായും അവര്‍ പറയുന്നു. അയല്‍വാസികള്‍ സംശയം അറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ഒരു ബന്ധു വന്നാണ് വീടിന്റെ വാതില്‍ തുറന്നത്. കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ട ഇവര്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

യുവതി അടുക്കളയില്‍ ജോലികള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് കരഞ്ഞത്. അത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും ദേഷ്യം സഹിക്കാതെ വന്നപ്പോള്‍ വാളുപയോഗിച്ച് കുഞ്ഞിന്റെ കഴുത്തറുക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞതായി പൊലീസ് അറിയിച്ചു.

error: Content is protected !!