എ എന്‍ ഷംസീര്‍ എം എല്‍ എയെ കസ്റ്റഡിയിലെടുക്കണമെന്ന് എംഎസ്എഫും,യൂത്ത് ലീഗും
അരിയിൽ ഷുക്കൂർ വധത്തിൽ പാർട്ടിക്ക് പങ്കുണ്ടെന്ന ഷംസീർ എം.എൽ.എയുടെ തുറന്ന് പറച്ചിലിന്റെ പശ്ചാത്തലത്തിൽ ഷംസീറിനെ കസ്റ്റഡിയിലെടുക്കണമെന്ന് എംഎസ്എഫും,യൂത്ത് ലീഗും ആവശ്യപ്പെട്ടു..
ഷംസീറിനെ ചോദ്യം ചെയ്യണമെന്ന് എം.എസ്.എഫ്. ഇത് സംബന്ധിച്ച് സിബിഐ അന്വേഷണ വിഭാഗത്തിന് പരാതി നൽകുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ പറഞ്ഞു.
ഇന്നലെ നടന്ന ചാനല്‍ ചര്ച്ചയ്കിടെയാണ് എ എന്‍ ഷംസീര്‍ എം എല്‍ എ അരിയില്‍ ഷുക്കൂർ വധത്തില്‍ സിപിഎമ്മിന് ബന്ധമുണ്ടെന്ന തരത്തില്‍ സംസാരിച്ചത്.ഇതു സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.