കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു
കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു. 83 വയസായിരുന്നു. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ- ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കാഞ്ചി മഠത്തിലെ 69ാമത് മഠാധിപതിയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാസം 15 ന് തളര്‍ന്നുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാഞ്ചി കോമകോടി പീഠത്തിലെ 69ാമത്തെ ശങ്കരാചാര്യ ഗുരുവായിരുന്നു ജയേന്ദ്ര സരസ്വതി. 1935 ലായിരുന്നു ജനനം.