“നിങ്ങൾ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇന്ത്യയിലേക്ക് വരൂ” : മോദി

നിങ്ങൾ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇന്ത്യയിലേക്ക് വരൂ” – സ്വിറ്റസർലന്റിലെ ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പ്ലീനറി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
തന്റെ പ്രസംഗം ഉപസംഹരിച്ചത് ഇങ്ങനെയായിരുന്നു. ഇതിനു മുൻപ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ലോക ഇക്കണോമിക് ഫോറത്തിനെത്തിയത് 1997 ലായിരുന്നു. അന്നത്തെ അപേക്ഷിച്ചു ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം ആറിരട്ടി വർധിച്ചു. ഇപ്പോൾ ഇത് 40,000 കോടി യു. എസ് ഡോളറിലെത്തി. ഇന്ത്യയുടെ വളർച്ചയിൽ പങ്കാളികളാകാൻ ലോക രാഷ്ട്രങ്ങളെ അദ്ദേഹം ക്ഷണിച്ചു. ശക്തവും വികാസനോന്മുഖവുമായ ഇന്ത്യ ലോകത്തിനു മുന്നിൽ വൻ അവസരമാണ് ഒരുക്കുന്നത്.

ലോകം ഇന്ന് പ്രധാനമായും മൂന്ന് ഭീഷണികളാണ് നേരിടുന്നത്, കാലാവസ്ഥ വ്യതിയാനം, ഭീകരവാദം, ആഗോളവത്കരണം. ലോക സാമ്പത്തിക ഫോറത്തിൽ മോദി ആദ്യമായി പ്രസംഗിച്ചത് ഹിന്ദിയിലായിരുന്നു. ഇന്ത്യയുടെ ‘ഗ്രോത് സ്റ്റോറി’ വരച്ചു കാട്ടാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. രാജ്യങ്ങൾ അവരുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പൊതിഞ്ഞ് വയ്ക്കുന്ന സമീപനത്തെ അദ്ദേഹം സമ്മേളനത്തിൽ വിമർശിച്ചു. ഭീകര വാദത്തിൽ നല്ലതും ചീത്തയുമില്ല, ദൗർഭാഗ്യവശാൽ യുവാക്കൾ തീവ്രവാദത്തിലേക്ക് തിരിയുന്നത് ആശങ്ക ഉയർത്തുന്നതാണ്.

ഇന്ത്യയിൽ ഇനി ലൈസൻസ് രാജ് ഉണ്ടാകില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു. റെഡ് ടേപ്പുകൾക്ക് പകരം ഞങ്ങൾ റെഡ് കാർപെറ്റ് വിരിക്കും – ലോകത്തെ വ്യവസായ പ്രമുഖരെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞു.
ഇന്നലെ ലോകത്തെ പ്രമുഖമായ 40 കമ്പനികളുടെ സി. ഇ ഒമാരുമായി ഇന്ത്യൻ പ്രധാനമന്ത്രി സംവദിച്ചു. മൈക്രോസോഫ്ട് മേധാവി സത്യ നാദെല്ല, മുകേഷ് അംബാനി തുടങ്ങിയ സി ഇ ഒ മാർ യോഗത്തിനെത്തി. സ്വിസ്സ് പ്രസിഡന്റ് അലെൻ ബെർസറ്റുമായും അദ്ദേഹം ചർച്ച നടത്തി.

error: Content is protected !!