മലപ്പുറം വളാഞ്ചേരിയിൽ ടാങ്കർ ലോറി മറിഞ്ഞു:പോലീസ് ആളുകളെ ഒഴിപ്പിക്കുന്നു
മലപ്പുറം വളാഞ്ചേരിയിൽ ദേശീയപാതയിൽ പാചകവാതകവുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞു. വട്ടപ്പാറ വളവിൽ മറിഞ്ഞ ലോറിയിൽനിന്ന് പാചകവാതകം ചോരുന്നുണ്ട്. ഇതേതുടർന്ന് പ്രദേശത്തുനിന്ന് പോലീസ് ആളുകളെ ഒഴിപ്പിക്കുകയാണ്.
അപകടത്തിനു പിന്നാലെ തൃശൂർ കോഴിക്കോട് ദേശീയ പാതയിൽ ഗതാഗതത്തിനു നിയന്ത്രണമേർപ്പെടുത്തി.