ആരോപണം നിഷേധിച്ച് ബിനോയ് കോടിയേരി
തനിക്കെതിരെ ഉയർന്നിരിക്കുന്ന സാമ്പത്തിക തട്ടിപ്പു വിവാദം 2014ൽ ഒത്തുതീർപ്പാക്കിയ ഇടപാടിനെ ചൊല്ലിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി. നിലവിൽ തനിക്കെതിരെ കേസൊന്നുമില്ല. ഇതിന്റെ രേഖകൾ ഉടൻതന്നെ ദുബായ് കോടതിയിൽ നൽകും. ആരോപണം രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ല. വിശദാംശങ്ങളുമായി അച്ഛൻ (കോടിയേരി ബാലകൃഷ്ണൻ) മാധ്യമങ്ങളെ കാണുമെന്നും ബിനോയ് പറഞ്ഞു.