മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കും:ഏ കെ ശശീന്ദ്രൻ
കുറ്റ വിമുക്തനാക്കിയതിൽ സന്തോഷമുണ്ടെന്നും,തനിക്കെതിരായി പാർട്ടി യിൽ ആരും ഗൂഡാലോചന നടത്തിയിട്ടിലെന്നും ഏ കെ ശശീന്ദ്രൻ കണ്ണൂരില്‍ പ്രതികരിച്ചു.ഫോൺ കെണി വിവാദത്തിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ വിധി വന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
മന്ത്രി സ്ഥാനം സംബന്ധിച്ച് പാർട്ടിയാണ് തീരുമാനമെടുകേണ്ടതെന്നും ,മാധ്യമ പ്രവർത്തകർ നൽകിയ പിന്തുണക്ക് നന്ദി ഉണ്ടെന്നും ഏ കെ ശശീന്ദ്രൻ പറഞ്ഞു. ഏ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവ് വന്നതോടെ ,അദ്ദേഹം മന്ത്രി സ്ഥാനത്ത് തിരിചെതാനാണ് സാധ്യത.