യൂത്ത് കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം സെക്രട്ടറി വാഹനാപകടത്തിൽ മരിച്ചു.

കണ്ണൂർ: എടക്കാട് പോലീസ് സ്റ്റേഷന് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് മലക്ക് താഴെ  കെ.റിജു (37) ആണ് മരിച്ചത്.
റിജു സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു.  എടക്കാട് പോലീസ് സ്റ്റേഷന് സമീപം ബുധനാഴ്ച രാത്രി 10 മണിക്ക് ശേഷമായിരുന്നു അപകടം.  റിജു യൂത്ത് കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം സെക്രട്ടറിയാണ്.  സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പഞ്ചായത്ത് ശ്മശാനത്തിൽ.
error: Content is protected !!