ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 64 പോയന്‍റ് ഉയര്‍ന്ന് 38663ലും നിഫ്റ്റി 3 പോയന്‍റ് നേട്ടത്തില്‍ 11466ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്‌ഇയിലെ 738 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 599 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐഷര്‍ മോട്ടോഴ്‌സ്, ബ്രിട്ടാനിയ, എച്ച്‌ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, യെസ് ബാങ്ക്, ഐടിസി, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, സിപ്ല, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

error: Content is protected !!