ഓഹരി വിപണി: സെന്‍സെക്‌സ് 106 പോയന്‍റ് നേട്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 106 പോയന്‍റ് നേട്ടത്തില്‍ 38320ലും നിഫ്റ്റി 26 പോയന്‍റ് ഉയര്‍ന്ന് 38320ലും നിഫ്റ്റി 26 പോയന്‍റ് ഉയര്‍ന്ന് 11367ലുമെത്തി.

ബിഎസ്‌ഇയിലെ 713 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 603 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഏഷ്യന്‍ സൂചികകള്‍ ഉള്‍പ്പടെയുള്ള ആഗോള വിപണികള്‍ നേട്ടത്തിലാണ്. ഐഒസി, ബിപിസിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, യെസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, വേദാന്ത, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, യുപിഎല്‍, ഗ്രാസിം, വിപ്രോ, എല്‍ആന്‍റ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

error: Content is protected !!