റെക്കോര്‍ഡിനരികെ ഇന്ത്യന്‍ ഓഹരി വിപണി: സെന്‍സെക്‌സ് 40,000 കടന്നു

മുംബൈ ഓഹരി വിപണിയില്‍ വ്യാപാരം റെക്കോര്‍ഡിലേക്ക് മുന്നേറുന്നു. സെന്‍സെക്സ് സൂചിക വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ 289 പോയിന്‍റ് ഉയര്‍ന്ന് 40,121 ലേക്ക് എത്തി. 2019 ജൂണ്‍ നാലിന് റിപ്പോര്‍ട്ട് ചെയ്ത 40,312 എന്ന എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന ഇന്‍ട്രാ ഡേ പോയിന്‍റിലേക്ക് എത്താന്‍ ഇനി മുംബൈ ഓഹരി സൂചികയ്ക്ക് 200 താഴെ പോയിന്‍റുകളുടെ ദൂരം മാത്രം.

സെന്‍സെക്‌സ് 40,000 നിലവാരം മറികടന്നപ്പോള്‍ നിക്ഷേപകന്റെ കീശയിലായത് 11 ലക്ഷം കോടി രൂപ. 14 വ്യാപാര ദിനങ്ങളില്‍ 11 സെഷനുകളിലും നേട്ടമുണ്ടാക്കിയാണ് സെന്‍സെക്‌സ് 2,500ഓളം പോയന്റ് കുതിച്ചത്.

ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി, ലാഭവിഹിത വിതരണ നികുതി എന്നിവയില്‍ മാറ്റം വരുത്തിയേക്കാമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയുടെ രണ്ടുദിവസമായുള്ള മുന്നേറ്റത്തിന് പിന്നില്‍.

ആഗോള കാരണങ്ങളും വിപണിയെ സ്വാധീനിച്ചു. യുഎസ്-ചൈന വ്യാപാരം സംബന്ധിച്ച്‌ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് സമവായം ഉണ്ടാകാനുള്ള സാധ്യതയും വിപണിയില്‍ പ്രതിഫലിച്ചു.

സമ്ബദ്ഘടനയെ ശക്തിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഇടപെടലുകളും കോര്‍പ്പറേറ്റ് നികുതി കുറച്ചതും ഗുണകരമായി.

error: Content is protected !!