ഹ​രി​യാ​ന​യി​ലെ സ്വ​ത​ന്ത്ര എം​എ​ൽ​എ​യും ഐ​എ​ൻ​എ​ൽ​ഡി നേ​താ​ക്ക​ളും കോ​ൺ​ഗ്ര​സി​ൽ

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള സ്വ​ത​ന്ത്ര എം​എ​ൽ​എ ജ​യ് പ്ര​കാ​ശും മു​തി​ർ​ന്ന ഐ​എ​ൻ​എ​ൽ​ഡി ( ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലോ​ക്ദ​ൾ‌) നേ​താ​ക്ക​ളും കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. അ​ശോ​ക് അ​റോ​റ, സു​ഭാ​ഷ് ഗോ​യ​ൽ, പ്ര​ദീ​പ് ചൗ​ധ​രി, ജ​ഗ​ൻ​ജി​ത് സാ​ധു എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള ഐ​എ​ൻ​എ​ൽ​ഡി നേ​താ​ക്ക​ളാ​ണ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗു​ലാം ന​ബി ആ​സാ​ദി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. അ​തി​നി​ടെ ഹ​രി​യാ​ന​യി​ലും പൗ​ര​ത്വ ര​ജി​സ്റ്റ​ർ ന​ട​പ്പാ​ക്കു​മെ​ന്ന ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​ന്‍റെ പ്ര​സ്താ​വ​ന​യെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​രി​ഹ​സി​ച്ചു.

വി​ദേ​ശി​ക​ൾ ഇ​ന്ത്യ വി​ട്ടു പോ​ക​ണ​മെ​ന്നും സ്ഥി​ര​താ​മ​സം പാ​ടി​ലെ​ന്നു​മു​ള്ള നി​യ​മം അം​ഗീ​ക​രി​ക്കു​ന്നു. പ​ക്ഷേ അ​ങ്ങ​നെ​യു​ള്ള ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​തി​ന്‍റെ ചു​മ​ത​ല സ​ർ​ക്കാ​രി​നാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

error: Content is protected !!