സ്വര്‍ണ്ണ വില കൂടി; പവന് 28440

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 15 രൂപ കൂടി 3555 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന്  3540 രൂപയായിരുന്നു  ഇന്നലത്തെ വില. 4 ദിവസം മുമ്പ്‌ ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്കായ 29120-ന്നായിരുന്നു വില്‍പ്പന ഉണ്ടായിരുന്നത്.  ഇന്ന് പവന് 120  രൂപയാണ് കൂടിയത്. പവന്  28440 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലും സ്വര്‍ണവിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.


കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 28,880 രൂപയും കുറഞ്ഞ നിരക്ക് 25,680 രൂപയുമാണ്. രണ്ടാം മോദി സര്‍ക്കാരിൻ്റെ ആദ്യ ബജറ്റിൽ സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഉയര്‍ത്തി 12.5 ശതമാനമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്.

നേരത്തെ 10 ശതമാനമായിരുന്നു സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ. അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയും കാരണം സ്വര്‍ണവില ഇനി കൂടാൻ സാധ്യതയുണ്ടെന്നാണ്  ബിസിനസ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നൽകുന്നത്.

error: Content is protected !!