സ്വർണ്ണ വില വീണ്ടും കൂടി

സ്വർണവിലയിൽ വീണ്ടും വർദ്ധന .ഒരുഗ്രാമിന്‌ 25 രൂപ കൂടി 3175 ആയി .25400 രൂപയാണ് ഒരുപവൻറെ വില . ഇന്നലെ 3150 രൂപയായിരുന്നു ഒരുഗ്രാമിന്റെ വില .ഈ മാസം സ്വര്‍ണ വിലയിൽ ഏറ്റവും കൂടുതൽ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ജൂണ്‍ 22 ന് ഗ്രാമിന് 3,150 രൂപയും പവന് 25,200 രൂപയുമായിരുന്നു നിരക്ക്. ജൂണ്‍ 21 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,180 രൂപയും പവന് 25,440 രൂപയുമായിരുന്നു നിരക്ക്. എന്നാല്‍, ജൂണ്‍ 21 ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വില താഴുകയായിരുന്നു.

ആഗോളവിപണിയില്‍ സ്വർണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. 8.26 ഡോളറാണ് ഇന്ന് ഉയര്‍ന്നത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,404.45 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.

error: Content is protected !!