വടകരയിലും കോഴിക്കോടും വോട്ട് കച്ചവടം നടന്നതായി സിപിഎം ആരോപണം

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വടകരയിലും കോഴിക്കോട്ടും വോട്ട് കച്ചവടം നടന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഎം രംഗത്ത്. പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കണ്ണൂരിലും സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും വോട്ടു കച്ചവടം നടത്തുവെന്ന് സംശയിക്കുന്നുണ്ട്. ബിജെപിയുടെ വോട്ടുകൾ കോണ്‍ഗ്രസിന് മറിച്ചു നൽകുകയാണ് ചെയ്തത്. വടകര, കോഴിക്കോട് മണ്ഡലങ്ങളിൽ കോലീബി സഖ്യമാണ് ഇടത് സ്ഥാനാർഥിക്കെതിരേ പ്രവർത്തിച്ചത്. പോളിംഗ് ദിവസം ബിജെപി-കോണ്‍ഗ്രസ് പ്രവർത്തകർ ഒരുപോലെ നിന്നാണ് ബൂത്തുകളിൽ പ്രവർത്തിച്ചതെന്നും പലയിടത്തും ബിജെപിയുടെ പ്രവർത്തനങ്ങൾ നിർജീവമായിരുന്നുവെന്നും മോഹനൻ ആരോപിച്ചു.

വോട്ട് കച്ചവടം എത്രത്തോളം നടന്നുവെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. കോണ്‍ഗ്രസിന് വോട്ട് മറിച്ച് നൽകിയ മണ്ഡലങ്ങളിൽ ബിജെപി ദുർബല സ്ഥാനാർഥികളെയാണ് മത്സര രംഗത്തിറക്കിയതെന്നും സിപിഎം വിലയിരുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷം ചേർന്ന അവലോകന യോഗത്തിലാണ് വോട്ടു കച്ചവടം നടത്തുവെന്ന നിഗമനത്തിൽ സിപിഎം എത്തിയത്.

error: Content is protected !!