രാഹുൽ കേരളത്തിൽ വന്നാൽ … – കുമ്മനം പറയുന്നു !!
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയാകുന്പോൾ സിപിഎം നയം വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അമേത്തിയിൽ തോൽവി ഭയക്കുന്നതുകൊണ്ടാണ് രാഹുൽ കേരളത്തിൽ മത്സരിക്കാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനുശേഷം സിപിഎം തങ്ങളുടെ പ്രധാനമന്ത്രി ആരാണെന്ന് വ്യക്തമാക്കണം. ബിജെപിയെ തോൽപ്പിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. നമ്മുടെ മുഖ്യമന്ത്രി മറ്റുസംസ്ഥാനങ്ങളിൽ പോയി രാഹുലുമായി കൈകോർത്ത് പിടിച്ചിരുന്നു. അതിനാൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്പോൾ എൽഡിഎഫ് മത്സരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി തോൽക്കണമെന്ന് ആഗ്രഹിക്കുന്നതെങ്കിൽ ആരാണ് ജയിക്കേണ്ടതെന്ന് സിപിഎം പറയണം. ശത്രുവിന്റെ ശത്രു മിത്രമാണെന്ന് പറായതെ പറയുന്ന സിപിഎം ചിത്രം വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.