കര്‍ഷകര്‍ക്ക് ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാം; കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയുടെ ”താരും തളിരും” ചൊവ്വാഴ്ച്ച മുതല്‍

കോഴിക്കോട്: കഴിഞ്ഞ 26 വര്‍ഷങ്ങളായി കര്‍ഷകര്‍ക്കായി വിവിധ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് കൃഷി വിജ്ഞാന കേന്ദ്രം. കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ വര്‍ഷത്തില്‍ ഏകദേശം നൂറോളം പരിശീലനപരിപാടികളും 120ഓളം പ്രദര്‍ശന കൃഷിത്തോട്ടങ്ങളും കര്‍ഷകര്‍ക്കായി നടപ്പിലാക്കിവരുന്നുണ്ട്. ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കളും മുട്ടക്കോഴി ഇനങ്ങളും കര്‍ഷകര്‍ക്കായി ഉല്‍പാദിപ്പിച്ചു നല്‍കുകയും ചെയ്യുന്നുണ്ട.് കാര്‍ഷികരംഗത്തെ പ്രവര്‍ത്തന മികവിനെ മുന്‍നിര്‍ത്തി ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോണ്‍ XIലെ ( ATARI)
മികച്ച കൃഷി വിജ്ഞാന കേന്ദ്രത്തിനുള്ള പ്രത്യേക അവാര്‍ഡ് ലഭിച്ച സ്ഥാപന
വും കൂടിയാണിത്‌.

മാര്‍ച്ച് 12 ചൊവ്വാഴ്ച്ച മുതല്‍ 15 വെള്ളി വരെയാണ് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനവും കൃഷിവിജ്ഞാന കേന്ദ്രവും സംയുക്തമായി താരും തളിരും എന്ന പേരില്‍ സാങ്കേതികവിദ്യാ വാരാചരണം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം, കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക സെമിനാറുകള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, ജലവിഭവ വികസന വിനിയോഗ കേന്ദ്രം, ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ചടങ്ങില്‍ സംബന്ധിച്ചു കൊണ്ട് കര്‍ഷകരുമായി നേരിട്ട് ആശയ വിനിമയം നടത്തും. കൂടാതെ ഡി എ എസ് ഡി, ഐ ഐ എസ് ആര്‍, ജില്ലാ ഫാം, സുഭിക്ഷ, കോ-ഓപ്പറേറ്റീവ് ബാങ്ക്, സൊസൈറ്റി, ലൈസന്‍സ് കമ്പനി, വിവിധ കര്‍ഷകര്‍ എന്നിവരുടെയും സ്റ്റാളുകളും എക്‌സിബിഷനില്‍ ഉണ്ടായിരിക്കും.

https://www.facebook.com/News-Wings-1454082851349221/?epa=SEARCH_BOX

വേനല്‍ക്കാല പച്ചക്കറി, വേനല്‍ക്കാല പയറുവര്‍ഗ്ഗ കൃഷിരീതികള്‍, ശാസ്ത്രീയ തെങ്ങ് കൃഷിയും വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും, സംയോജിത കൃഷി രീതികള്‍, തേങ്ങ വിളവെടുപ്പിനു ശേഷമുള്ള പരിപാലനം, തെങ്ങില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, അലങ്കാരമത്സ്യകൃഷി, കോഴി വളര്‍ത്തല്‍,കൃഷിക്കാര്‍ക്കുള്ള പി പി വി എഫ് ആര്‍ എ തുടങ്ങി പല വിഭാഗങ്ങളിലായാണ് ശാസ്ത്രജ്ഞരുടെ പരിശീലനവും ബോധ വല്‍ക്കരണ പരിപാടികളും ഉണ്ടായിരിക്കുക. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീജ ശശിയാണ് പരിപാടി ഉദ്ഘാടനം നിര്‍വ്വഹിക്കുക.

error: Content is protected !!