വടകര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജയരാജനെ കൊല്ലുമെന്ന് ഭീഷണി.

 

കോഴിക്കോട്: എല്‍.ഡി.എഫ് വടകര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.ജയരാജനെ തട്ടിക്കളയുമെന്ന് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും മത്സരിച്ചാല്‍ തട്ടിക്കളയുമെന്നാണ് ഭീഷണി. ഇന്നലെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കൊഴിലാണ്ടിയില്‍ പ്രചരണം നടത്തുന്നതിനിടെയാണ് ഭീഷണി ഉണ്ടായത്.

ഇന്റര്‍നെറ്റ് വഴിയാണ് ഭീഷണി കോള്‍ വന്നത്. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.എന്‍.ഷംസീര്‍ എം എല്‍ എ വടകര എസ്പിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.ജയരാജനെ പ്രഖ്യാപിച്ചത് തൊട്ട് വ്യാപകരീതിയിലുള്ള സോഷ്യല്‍ മീഡിയ ആക്രമണം പി.ജയരാജനെതിരെ നടന്നു കൊണ്ടിരിക്കുകയാണ്.

error: Content is protected !!