യുപിയിൽ അഖിലേഷിന് കൈകൊടുക്കാൻ പ്രിയങ്ക തയ്യാർ ; പക്ഷെ …!!!

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​ലേ​ക്ക് കോ​ണ്‍​ഗ്ര​സി​നെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത വീ​ണ്ടും തെ​ളി​യു​ന്നു. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വ​ര​വോ​ടെ ഈ ​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു. സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യു​മാ​യി ച​ർ​ച്ച​യ്ക്കു പ്രി​യ​ങ്ക ത​യാ​റാ​ണ്. ഇ​തി​നാ​യി നേ​താ​ക്ക​ൾ നീ​ക്കം ന​ട​ത്തു​ന്നു​മു​ണ്ട്.

എ​സ്പി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​നെ പ്രി​യ​ങ്ക നേ​രി​ട്ടു കാ​ണു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. കോ​ണ്‍​ഗ്ര​സി​നു കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് അ​ഖി​ലേ​ഷ് സൂ​ച​ന ന​ൽ​കി​ക്ക​ഴി​ഞ്ഞു. എ​ന്നാ​ൽ ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യെ അ​നു​ന​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് അ​ഖി​ലേ​ഷി​നു മു​ന്നി​ലു​ള്ള പ്ര​ധാ​ന പ്ര​തി​സ​ന്ധി. വി​ഷ​യ​ത്തി​ൽ ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ൻ​മാ​ർ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

2017 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി അ​ഖി​ലേ​ഷു​മാ​യി സ​ഖ്യ​ച​ർ​ച്ച​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത് പ്രി​യ​ങ്ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​രു പാ​ർ​ട്ടി​ക​ൾ​ക്കും സ​ഖ്യം​കൊ​ണ്ട് ഒ​രു ഗു​ണ​വു​മു​ണ്ടാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, വ​ൻ ദോ​ഷ​മാ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​പ്പോ​ഴും അ​ഖി​ലേ​ഷ് സ​ഖ്യ​സാ​ധ്യ​ത​ക​ൾ ത​ള്ളു​ന്നി​ല്ല എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

യു​പി​യി​ലെ പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലാ​ണ് സ​ഖ്യ​ത്തി​ൽ​നി​ന്നു കോ​ണ്‍​ഗ്ര​സി​നെ ഒ​ഴി​വാ​ക്കാ​ൻ എ​സ്പി, ബി​എ​സ്പി പാ​ർ​ട്ടി​ക​ളെ പ്രേ​രി​പ്പി​ച്ച​ത് എ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നി​രു​ന്നാ​ലും മ​ധ്യ​പ്ര​ദേ​ശ്, രാ​ജ്സ​ഥാ​ൻ നി​യ​മ​സ​ഭ​ക​ളി​ൽ ഇ​രു​പാ​ർ​ട്ടി​ക​ളും കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ​ക്കു പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്.

സം​സ്ഥാ​ന​ത്തെ 80 സീ​റ്റു​ക​ളി​ൽ 38 സീ​റ്റു​ക​ളി​ൽ വീ​തം മ​ത്സ​രി​ക്കു​മെ​ന്ന് എ​സ്പി-​ബി​എ​സ്പി സ​ഖ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ 8-10 സീ​റ്റെ​ങ്കി​ലും ല​ഭി​ച്ചാ​ൽ കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ലേ​ക്കു വ​രു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

error: Content is protected !!