അംബാനിക്കെതിരായ വിധി തിരുത്തിയ സംഭവം ; രണ്ട് സുപ്രീം കോടതി ജീവനക്കരെ പിരിച്ചുവിട്ടു…

എറിക്‌സണ്‍ ഇന്ത്യ ഫയല്‍ ചെയ്ത കോടതിയലക്ഷ്യ കേസില്‍ അനില്‍ അംബാനി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന ഉത്തരവില്‍ തിരുത്തല്‍ വരുത്തിയ രണ്ട് ജീവനക്കാരെ സുപ്രിം കോടതി പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ,തപന്‍കുമാര്‍ ചക്രബര്‍ത്തി എന്നിവരെയാണ് പിരിച്ചുവിട്ടത്.

അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന് ജനുവരി ഏഴിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് സുപ്രീം കോടതി വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്തത് നേരിട്ട് ഹാജരാകുന്നതില്‍ അംബാനിക്ക് ഇളവ് നല്‍കിയിരിക്കുന്നു എന്ന നിലയിലായിരുന്നു. എറിക്‌സണിന്റെ അഭിഭാഷകന്‍ ഇത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയും തുടര്‍ന്ന് ശരിയായ രീതിയിലുള്ള ഉത്തരവ് ജനുവരി 10ന് വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ‘not’ എന്നത് ഒഴിവാക്കിയത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഉത്തരവാദികളായ രണ്ട് കോര്‍ട്ട് മാസ്റ്റര്‍മാരേയും ചീഫ് ജസ്റ്റിസ് പിരിച്ചുവിടുകയായിരുന്നു.

error: Content is protected !!